നിവിന്‍ പോളി - അമര്‍ ചിത്ര ഗാഥ

നിവിന്‍ പോളിയെ നായകനാക്കി ‘കിളിപോയി’ ടീം വീണ്ടും ഒന്നിക്കുന്നു. അമര്‍ ചിത്ര ഗാഥ എന്നുപേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. വിേവക് രഞ്ജിത് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

അമര്‍ എന്ന കഥാപാത്രത്തെയാകും നിവിന്‍ അവതരിപ്പിക്കുക. ചിത്രയും ഗാഥയുമായി രണ്ടു നായികമാരും എത്തുന്നു. അജു വര്‍ഗീസ്, സൈജു ഗോവിന്ദകുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങള്‍.

മോഹന്‍ലാലും ലാല്‍ജോസും ഒന്നിക്കുന്നു

നീണ്ട കാത്തിരിപ്പിനൊടുവില്‍ ലാല്‍ജോസും മോഹന്‍ലാലും ഒന്നിക്കുന്നു. ആശീര്‍വാദ് സിനിമയുട ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂരില്‍ നിന്നും ലാല്‍ജോസ് അഡ്വാന്‍സും മേടിച്ച് കഴിഞ്ഞു.

സിനിമയുടെ സ്ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുവരികയാണെന്നും സിനിമയുടെ മറ്റു വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ലാല്‍ജോസ് മനോരമ ഓണ്‍ൈലനിനോട് പറഞ്ഞു.

അപൂര്‍വ ജീവി ​ ആയി ദിലീപ് ​ ​

​ദിലീപ് നായകൻ അകുന്ന പുതിയ സിനിമയുടെ പേരാണ് ‘അപൂര്‍വ ജീവി’ .

'ഡോക്ടര്‍ ലൌ’ എന്ന സിനിമയുടേ സംവിധായകനായ കെ ബിജു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

36 വയതിനിലെ

തമിഴകത്തിന്‍റെ താരറാണി ജ്യോതികയുടെ തിരിച്ചുവരവിനാല്‍ ശ്രദ്ധേയമായ 36 വയതിനിലെ എന്ന ചിത്രത്തിന് തമിഴകത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ മഞ്ജു വാര്യരുടെ തിരിച്ചുവരവിനാല്‍ സൂപ്പര്‍ഹിറ്റായി മാറിയ ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് പതിപ്പാണ് ഈ ചിത്രം.

എന്തായാലും തങ്ങളുടെ പ്രിയനടിയുടെ തിരിച്ചുവരവ് തമിഴ് സിനിമാ പ്രേമികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

കമല്‍ഹാസന്‍റെ പുതിയ ചിത്രം തൂങ്കാവനം

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് തൂങ്കാവനം എന്നു പേരിട്ടു. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നതെന്നും കമല്‍ അറിയിച്ചു. തന്റെ യൂ ട്യൂബ് ചാനല്‍ വഴിയാണ് കമല്‍ ഇക്കാര്യം അറിയിച്ചത്.

വേട്ടയാട് വിളയാടിന് ശേഷം കമല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. കമലിന്‍റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് സമാനമായ സ്റ്റൈലില്‍ ആയിരിക്കും ഒരുക്കുക. പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ഉട്ടോപ്യയിലെ രാജാവ്‌

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉട്ടോപ്യയിലെ രാജാവ് എന്ന് പേരിട്ടു. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' ക്കു ശേഷം ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജ്യുവല്‍ മേരിയാണ് നായിക.

ചന്ദ്രേട്ടന്‍ എവിടെയാ...മെയ് ഒന്നിന്‌

ദിലീപ്, നമിതപ്രമോദ്, അനുശ്രീ നായര്‍ എന്നിവരെ പ്രധാന താരങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ചന്ദ്രേട്ടന്‍ എവിടെയാ...' മെയ് ഒന്നിന് തിയേറ്ററിലെത്തുന്നു.
ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, പാഷാണം ഷാജി, ദിലീഷ് നായര്‍, കെ.പി.എ.സി. ലളിത, വീണാ നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ജയസൂര്യയുടെ ജിലേബി

ജയസൂര്യ, രമ്യ നമ്പീശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജിലേബി'. വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, കെ.പി.എ.സി. ലളിത, ശാരി, മഞ്ജു, മാസ്റ്റര്‍ ഗൗരവ് മേനോന്‍, മാസ്റ്റര്‍ മിനോന്‍, ബേബി സയൂരി അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. 'മൈ ബോസി'നുശേഷം ഈസ്റ്റ്‌കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ വിജയന്‍ ഈസ്റ്റ് കോസ്റ്റ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ, വിജയന്‍ ഈസ്റ്റ്‌കോസ്റ്റ് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു

ദിലീപും മംമ്തയും വീണ്ടും

ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപും മംമ്തയും ഒന്നിക്കുന്നു. പാസഞ്ചര്‍, അരികെ, ബിഗ് ബോസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും മംമ്തയും ഒന്നിക്കുന്ന ചിത്രം രജപുത്ര രഞ്ജിത്താണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, എന്നിവര്‍ക്കൊപ്പം തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ: റാഫി. ഛായാഗ്രഹണം: ശ്യം ദത്ത്. സംഗീതം: ഗോപിസുന്ദര്‍.

ഭാസ്‌കര്‍ ദ റാസ്‌കല്‍ ബോളിവുഡിലേക്ക്‌

മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത പുതിയ ചിത്രം ഭാസ്‌കര്‍ ദ റാസ്‌കല്‍ ബോളിവുഡിലേക്ക്. ചിത്രം ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ സിദ്ധിഖെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ ദിലീപിനെ നായകനാക്കി എടുത്ത ബോഡിഗാര്‍ഡ് എന്ന ചിത്രം നേരത്തേ സിദ്ധിഖ് ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്തിരുന്നു. ഹിന്ദിയില്‍ സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനും കരീന കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 100 കോടിയിലേറെ കളക്ഷന്‍ നേടുകയും ചെയ്തു.

Pages

Like on Facebook

Trailers

On Twitter

Latest Posts