മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും സൂപ്പര്‍ ഹിറ്റ്‌ കളക്ഷന്‍ നേടി മുന്നേറ്റം തുടരുന്നു.
ആദ്യ ആഴ്ച 5.5 കോടിയില്‍പരം ഗ്രോസ് നേടിയ അറബി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും 60-70 ശതമാനം കളക്ഷന്‍ നിലനിര്‍ത്തുന്നു. അവധി ദിവസങ്ങളില്‍ പ്രധാന കേന്ദ്രങ്ങളില്‍ സിനിമ നിറഞ്ഞ സദസ്സില്‍ ആണ് പ്രദര്‍ശനം തുടരുന്നത്.

അതെ സമയം കൂടെ ഇറങ്ങിയ മമ്മൂട്ടി ഷാഫി കൂട്ടുകെട്ടിന്റെ വെനിസിലെ വ്യാപാരി ആവറേജ് കളക്ഷനുമായി പോവുന്നു. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആവശ്യമായ തിരക്കഥയുടെ അഭാവവും സംവിധാനത്തിലെ പാളിച്ചയും സിനിമയ്ക്കു തിരിച്ചടി ആയെന്നാണ്‌ റിപ്പോര്‍ട്ട്‌. . എങ്കിലും ഇക്കൊല്ലം ഇറങ്ങിയ മറ്റു സിനിമകളെ പോലെ പരാജയം ആവില്ല എന്നാണ് റിപ്പോര്‍ട്ട്‌. . അവധി ദിവസങ്ങളില്‍ നല്ല കളക്ഷന്‍ നിലനിര്‍ത്തുന്നുണ്ട്.

അതെ സമയം ക്രിസ്മസ് നു ഇറങ്ങിയ ദിലീപിന്റെ വെള്ളരിപ്രാവിന്റെ ചെങ്ങാതി വ്യത്യസ്തമായ പ്രമേയം കൊണ്ട് നല്ല സിനിമ എന്നാ അഭിപ്രായം ആണ് നേടിയിരിക്കുന്നത്. മോഹന്‍ സിതാര ഈണം നല്‍കിയ അതിമനോഹര ഗാനങ്ങള്‍ ചിത്രത്തിന്റെ സവിശേഷതയാണ് .

Today's Video