മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന മരുഭൂമിക്കഥ വന്‍ വിജയമായി . ആദ്യ വാരം തന്നെ അഞ്ചര കോടിയില്‍പരം കളക്ഷന്‍ നേടിയ ചിത്രം ലാലിന്റെ 2011 ലെ തുടര്‍ച്ചയായ വിജയങ്ങളുടെ പൊന്‍ തൂവല്‍ ആയി മാറി. ലാല്‍ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മുല ആയ കോമഡി രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റ് ആണ്. സാങ്കേതിക മികവിലും ഒരു മരുഭൂമിക്കഥ വളരെ മുമ്പിലാണ്. സ്ത്രീ പ്രേക്ഷകരുടെ വമ്പിച്ച തിരക്ക് സിനിമയുടെ വിജയത്തിന് പ്രധാന പങ്കുവഹിച്ചു. ആവറേജ് തിരക്കഥയെ വന്‍ വിജയത്തിലേക്ക് നയിച്ചത് പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കഴിവുകൊണ്ട് തന്നെ എന്നതില്‍ തര്‍ക്കമില്ല. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്റെ തിരിച്ചു വരവ് വന്‍ വിജയത്തിലേക്ക് എത്തിയതില്‍ മലയാള സിനിമ വ്യവസായത്തിന് സന്തോഷിക്കാം .