വളരെ പ്രതീക്ഷയോടെ വന്ന ഷാഫി മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിക്ക് ആവറേജ് റിപ്പോര്‍ട്ട് . ജെയിംസ്‌ ആല്‍ബര്‍ട്ടിന്റെ തിരക്കഥയുടെ സംഗീര്‍ണതയും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്ന രംഗങ്ങളുടെ അഭാവവും തിരിച്ചടിയായി. ആദ്യപകുതി രസകരമായി പോയെങ്ങിലും രണ്ടാം പകുതിയിലെ പല രംഗങ്ങളും പ്രേക്ഷകര്‍ക് മുന്‍കൂട്ടി മനസ്സിലാക്കി എടുക്കാന്‍ പോന്നവയായിരുന്നു. പതിവ് ശൈലിയില്‍ നിന്നും മാറി ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്ന ഷാഫിക്കു അതില്‍ വിജയം വേണ്ടത്ര നേടാന്‍ സാധിച്ചില്ല . തുടര്‍ പരാജയങ്ങളില്‍ നിന്നും ഒരു തിരിച്ചു വരവിനു ശ്രമിക്കുന്ന മമ്മൂട്ടിക്ക് പക്ഷെ കഴിഞ്ഞ പടങ്ങളെ പോലെ ഒരു വലിയ പരാജയം ആവില്ല വെനിസിലെ വ്യാപാരി എന്ന് ആശ്വസിക്കാം. മമ്മൂട്ടിക്ക് പുറമേ കാവ്യാ മാധവന്‍ , പൂനം ബജവ, സുരാജ് വെഞ്ഞരംമൂട് , സലിം കുമാര്‍ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍.

Today's Video