അക്കു അക്ബറിന്റെ സംവിധാനത്തില്‍ ജി.എസ് അനിലിന്റെ തിരക്കഥയില്‍ രൂപം കൊണ്ട വെള്ളരിപ്രാവിന്റ ചങ്ങാതി ഒരു മനോഹര സിനിമ എന്ന് റിപ്പോര്‍ട്ട്‌. .. .മസാല സിനിമയുടെ ചേരുവകളില്ലാതെ വന്ന സിനിമ ദിലീപിന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ തന്നെ ആണ്. ദിലീപ് കാവ്യ ജോഡി തന്നെ ആണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. വ്യത്യസ്തമായ പ്രമേയം കൊണ്ട് ഇതിനകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകന്‍ അക്കു അക്ബര്‍ ഈ സിനിമയിലും അത് കാത്തു സൂക്ഷിച്ചിരിക്കുന്നു. 1960 ല്‍ അഗസ്റിന്‍ ജോസഫ്‌ എന്നാ ആള്‍ (രാമു) ഒരു സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ടു തൂങ്ങി മരിക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം മകന്‍ മാണിക്കുഞ്ഞു (ഇന്ദ്രജിത്ത്) അത് പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ സിനിമ. തന്റെ അഭിനയ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാന്‍ തക്കതായ ഒരു കഥാപാത്രം ആണ് ദിലീപിന് കിട്ടിയത്. ഈ സിനിമ ബോക്സ്‌ ഓഫീസില്‍ വലിയ വിജയം ആയില്ലെങ്ങിലും 2011 ലെ പ്രധാന ചിത്രങ്ങളുടെ പട്ടികയില്‍ തീര്‍ച്ചയായും ഇടം പിടിക്കും. ദിലീപിനെ കൂടാതെ, കാവ്യാ മാധവന്‍ , ഇന്ദ്രജിത്ത്, മനോജ്‌ ക ജയന്‍ , മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍ .

Today's Video