Exclusive News

അമര്‍ അക്ബര്‍ ആന്റണിയുമായി ഷാഫി

'വെനീസിലെ വ്യാപാരി'ക്കുശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അമര്‍ അക്ബര്‍ ആന്റണി'. മൂന്ന് വ്യത്യസ്ത മതക്കാരായ ചെറുപ്പക്കാരിലൂടെ ഹ്യൂമറില്‍ രസകരമായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിജുമേനോന്‍, ജയസൂര്യ, കുഞ്ചക്കോ ബോബന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടനെ ആരംഭിക്കും.

കോബ്രയില്‍ മമ്മൂട്ടിയും ലാലും

ഡല്‍ഹിയിലെ ഫ്രീസ്റ്റൈല്‍ ബോക്‌സിങ് താരങ്ങളാണ് രാജയും കരിയും. കോട്ടയം സ്വദേശികളായ ഇവര്‍ 'കോ-ബ്രദേഴ്‌സ്' എന്നതിനൊപ്പം ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ പ്രതീകവുമാണ്. 'കോബ്രകള്‍' എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയുടെ പ്രതീകമായി 'രാജ'യും ഉഗ്രവിഷമുള്ള കരീമൂര്‍ഖന്റെ പെരുമയില്‍ 'കരി'യും. അങ്ങനെ കേള്‍ക്കാനാണ് അവര്‍ക്കിഷ്ടം. ആയതിനാല്‍ 'കിങ് കോബ്ര'യായും 'ബ്ലാക്ക് കോബ്ര'യായും ഇവര്‍ അറിയപ്പെടുന്നു. ശക്തരും പരസ്പര സ്‌നേഹത്തില്‍ മത്സരിക്കുന്നവരുമാണിവര്‍. 'കോ'യില്‍ തുടങ്ങുന്ന എല്ലാറ്റിനോടും ഇവര്‍ക്ക് പ്രത്യേക താല്പര്യവുമുണ്ട്.

ഉദയഭാനു ഇല്ലാതെ സരോജ് കുമാറില്ല

എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ശ്രീനിവാസന്‍ മുഖ്യ കഥാപാത്രത്തില്‍ വരുന്ന പദ്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ റിലീസ് ആയി. പക്ഷെ പ്രതീക്ഷകള്‍ തെറ്റിച്ചു സിനിമ ഒരു പരാജയത്തിലേക്ക് നീങ്ങുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോശം തിരക്കഥയും , സൂപ്പര്‍ താരങ്ങളെ കളിയാക്കാന്‍ വേണ്ടി മാത്രം എടുത്തപോലുള്ള രംഗങ്ങളും സിനിമയ്ക്കു തിരിച്ചടി ആയി. ഉദയനാണു താരം എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയുടെ രണ്ടാം ഭാഗം എടുക്കുമ്പോള്‍ ആ സിനിമയുടെ വിജയത്തില്‍ മുഖ്യ പങ്കു വഹിച്ച ഉദയഭാനു എന്ന കഥാപാത്രം ഇല്ലാതെ സരോജ് കുമാര്‍ ഒറ്റയ്ക്ക് ഇറങ്ങിയാല്‍ എന്ത് സംഭവിക്കും എന്നറിയാന്‍ പ്രേക്ഷകര്‍ ആകാംഷയില്‍ ആയിരുന്നു.

സരോജ്കുമാര്‍ റിലീസിന്

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ റിലീസിനൊരുങ്ങുന്നു. ശ്രീനിവാസന്‍, മംമ്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സജിന്‍ രാഘവ് സംവിധാനംചെയ്യുന്ന ചിത്രം ഉദയനാണ് താരത്തിന്റെ തുടര്‍ഭാഗം കൂടിയാണ് വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മുകേഷ്, ജഗതി, സുരാജ് , വിനീത് ശ്രീനിവാസന്‍, സലിംകുമാര്‍, ഫഹദ് ഫാസില്‍, സുബി, ശാരി, ദീപിക തുടങ്ങിയവര്‍ അഭിനയിക്കുന്നു. ശ്രീനിവാസന്റെതാണ് തിരക്കഥ.

ജയസൂര്യ കുഞ്ഞളിയന്‍ ആവുന്നു

ജയസൂര്യ കുഞ്ഞളിയനാവാന്‍ ഒരുങ്ങുകയാണ്. ഫോര്‍ ഫ്രണ്ട്‌സിന് ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞളിയനിലാണ് ജയസൂര്യ നായകനായെത്തുന്നത്. പേരു പോലെ തന്നെ ഒരു കുഞ്ഞളിയന്‍ വേഷമാണ് ജയസൂര്യയ്ക്ക് ചിത്രത്തിലുള്ളത്. മൂന്ന് സഹോദരിമാര്‍ക്ക് ഒരേയൊരു അനുജന്‍. മൂന്ന് പേരുടെയും കല്യാണം കഴിഞ്ഞതോടെ ഭര്‍ത്താക്കന്‍മാരുടെ കുഞ്ഞളിയനായി അവന്‍ മാറി. രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിയുടെ ഇഷ്ട തിരക്കഥാകൃത്തായ കൃഷ്ണ പൂജപ്പുര ആണ് .

Today's Video