General News

അസുരവിത്ത്‌ ആവറേജ്

എ കെ സാജന്‍ സംവിധാനം ചെയ്ത് അസിഫ് അലി പ്രധാന വേഷത്തില്‍ എത്തുന്ന അസുരവിത്ത്‌ ആവറേജ് എന്ന് റിപ്പോര്‍ട്ട്‌. . ഡോണ്‍ ബോസ്‌കോ എന്ന അധോലോക നായകനായാണ് അസിഫ് ഇതില്‍ വേഷമിട്ടിരിക്കുന്നത് . ഡോണ്‍ ബോസ്‌കോയെ നല്ല കുട്ടിയായി വളര്‍ത്താന്‍ ചെറുപ്രായത്തില്‍ അവനെ ഒരു അനാഥാലയത്തില്‍ അവന്റെ അമ്മ ഉപേക്ഷിക്കുന്നു. അനാധാലയ നടത്തിപ്പുകാരന്‍ (ബാബുരാജ്‌ ) അവനെ വളര്‍ത്തി വലുതാക്കുന്നു. പിന്നീട് വൈദിക പഠനം തുടങ്ങുന്ന ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഒരു സംഭവം അവനെ അധോലോക ജീവിതത്തിലേക്ക് നയിക്കുന്നു. ഡോണ്‍ ബോസ്‌കോ ഒരു ഡോണ്‍ ആയി മാറുന്നു. അവിടെ ആണ് അസുരവിത്ത്‌ തുടങ്ങുന്നത്.

ഓര്‍ക്കുട്ട് ഒരു ഓര്മകൂട്ട് അഭിനന്ദനം അര്‍ഹിക്കുന്നു.

റോണി , അഭി , സുരാജ്, അരുണ്‍ , ബിയോണ്‍, ജീവിതം ആഘോഷിക്കാനും അടിച്ചു പൊളിക്കാനും ഉള്ളതാണ് എന്ന് കരുതുന്ന െറുപ്പക്കാര്‍. എല്ലാവരും വ്യത്യസ്ത കുടുംബ സാഹചര്യങ്ങളില്‍ നിന്നും വന്നവര്‍ . ഓര്‍ക്കൂട്ടിലൂടെ ചാറ്റ് ചെയ്യുന്ന സ്വഭാവം ഉള്ള അരുണിന് ജെര്‍മനിയില്‍ നിന്നും ഒരു കൂട്ടുകാരിയെ കിട്ടുന്നു. ക്രിസ്റ്റല്‍ . ( രിമ കല്ലിങ്ങല്‍ ). ഒരിക്കല്‍ കേരളത്തിലേക്ക് അവിചാരിതമായി അവര്‍ വരുകയും, അരുണിന്റെ ഫ്ലാറ്റില്‍ താമസം ആക്കുകയും ചെയ്യുന്നു. അതിനു ശേഷം ഉണ്ടാവുന്ന സംഭവങ്ങള്‍ ആണ് സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ . ക്രിസ്റ്റല്‍ എന്തിനു കേരളത്തിലേക്ക് അവരെ കാണാന്‍ വന്നു. അതാണ് സിനിമയുടെ സസ്പെന്‍സ് .

സെക്കന്‍ഡ് ഷോ ചിത്രീകരണം പൂര്‍ത്തിയായി

വയലിനുശേഷം എ.ഒ.പി.എല്‍. എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ 'സെക്കന്‍ഡ് ഷോ' ചിത്രീകരണം പൂര്‍ത്തിയായി. സംവിധാനം ശ്രീനാഥ് രാജേന്ദ്രനാണ്. ലാലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ ബിപിന്‍, അനില്‍ ആന്റോ, അനീഷ് പി., സണ്ണി, സുധീഷ് ബെറി, രതീഷ് അങ്കമാലി, സുന്ദര്‍, മിഥുന്‍ നായര്‍, വിജയകുമാര്‍, മുരളീകൃഷ്ണ, ജയരാജ് കോഴിക്കോട്, നായിക ഗൗതമി നായര്‍. നൂറ എന്നിവര്‍ക്കൊപ്പം കുഞ്ചന്‍, ബാബുരാജ്, രോഹിണി, രമാദേവി കോഴിക്കോട് തുടങ്ങിയവരും വേഷമിടുന്നു.

അസുരവിത്ത്' റിലീസിന്

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി എ. കെ. സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അസുരവിത്ത്' സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തിയേറ്ററിലെത്തിക്കുന്നു. ലീലാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി താനപ്പറമ്പില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സംവൃതാ സുനിലാണ് നായിക.

കുഞ്ഞളിയന്‍ ഒരു ബോക്സ്‌ ഓഫീസ് ദുരന്തം

ഫോര്‍ ഫ്രണ്ട്‌സിന് പിന്നാലെ കുഞ്ഞളിയനും ബോക്‌സ്ഓഫീസില്‍ പരാജയത്തിലേക്ക് നീങ്ങുന്നു. കോമഡിയുടെ അകമ്പടിയോടെ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കിയ ചിത്രത്തിന് കെട്ടുറപ്പില്ലാത്ത തിരക്കഥ ആണ് പാളിച്ച ഉണ്ടാക്കിയത് . തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ തിരിച്ചടിയായിരിക്കുന്നത് സംവിധായകന്‍ സജി സുരേന്ദ്രനും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയ്ക്കുമാണ്. ഹാപ്പി ഹസ്ബന്‍ഡ്‌സിന് ശേഷം പ്രതീക്ഷയോടെ വന്ന രണ്ടു സിനിമകളും പരാജയപ്പെട്ടത് രണ്ടുപേരുടെയും കരിയറില്‍ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ് .

അറബീം ഒട്ടകവും സൂപ്പര്‍ ഹിറ്റ്‌

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന മരുഭൂമിക്കഥ വന്‍ വിജയമായി . ആദ്യ വാരം തന്നെ അഞ്ചര കോടിയില്‍പരം കളക്ഷന്‍ നേടിയ ചിത്രം ലാലിന്റെ 2011 ലെ തുടര്‍ച്ചയായ വിജയങ്ങളുടെ പൊന്‍ തൂവല്‍ ആയി മാറി. ലാല്‍ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മുല ആയ കോമഡി രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റ് ആണ്. സാങ്കേതിക മികവിലും ഒരു മരുഭൂമിക്കഥ വളരെ മുമ്പിലാണ്. സ്ത്രീ പ്രേക്ഷകരുടെ വമ്പിച്ച തിരക്ക് സിനിമയുടെ വിജയത്തിന് പ്രധാന പങ്കുവഹിച്ചു. ആവറേജ് തിരക്കഥയെ വന്‍ വിജയത്തിലേക്ക് നയിച്ചത് പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കഴിവുകൊണ്ട് തന്നെ എന്നതില്‍ തര്‍ക്കമില്ല.

അറബിയും ഒട്ടകവും പി മാധവന്‍ നായരും മുന്നേറ്റം തുടരുന്നു, വ്യാപാരി ആവറേജ്, വെള്ളരി പ്രാവ് മനോഹരം

മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും സൂപ്പര്‍ ഹിറ്റ്‌ കളക്ഷന്‍ നേടി മുന്നേറ്റം തുടരുന്നു.
ആദ്യ ആഴ്ച 5.5 കോടിയില്‍പരം ഗ്രോസ് നേടിയ അറബി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും 60-70 ശതമാനം കളക്ഷന്‍ നിലനിര്‍ത്തുന്നു. അവധി ദിവസങ്ങളില്‍ പ്രധാന കേന്ദ്രങ്ങളില്‍ സിനിമ നിറഞ്ഞ സദസ്സില്‍ ആണ് പ്രദര്‍ശനം തുടരുന്നത്.

വെള്ളരിപ്രാവിന്റ ചങ്ങാതി മനോഹരം

അക്കു അക്ബറിന്റെ സംവിധാനത്തില്‍ ജി.എസ് അനിലിന്റെ തിരക്കഥയില്‍ രൂപം കൊണ്ട വെള്ളരിപ്രാവിന്റ ചങ്ങാതി ഒരു മനോഹര സിനിമ എന്ന് റിപ്പോര്‍ട്ട്‌. .. .മസാല സിനിമയുടെ ചേരുവകളില്ലാതെ വന്ന സിനിമ ദിലീപിന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ തന്നെ ആണ്. ദിലീപ് കാവ്യ ജോഡി തന്നെ ആണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. വ്യത്യസ്തമായ പ്രമേയം കൊണ്ട് ഇതിനകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകന്‍ അക്കു അക്ബര്‍ ഈ സിനിമയിലും അത് കാത്തു സൂക്ഷിച്ചിരിക്കുന്നു.

വെനിസിലെ വ്യാപാരി ആവറേജ്

വളരെ പ്രതീക്ഷയോടെ വന്ന ഷാഫി മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിക്ക് ആവറേജ് റിപ്പോര്‍ട്ട് . ജെയിംസ്‌ ആല്‍ബര്‍ട്ടിന്റെ തിരക്കഥയുടെ സംഗീര്‍ണതയും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്ന രംഗങ്ങളുടെ അഭാവവും തിരിച്ചടിയായി. ആദ്യപകുതി രസകരമായി പോയെങ്ങിലും രണ്ടാം പകുതിയിലെ പല രംഗങ്ങളും പ്രേക്ഷകര്‍ക് മുന്‍കൂട്ടി മനസ്സിലാക്കി എടുക്കാന്‍ പോന്നവയായിരുന്നു. പതിവ് ശൈലിയില്‍ നിന്നും മാറി ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്ന ഷാഫിക്കു അതില്‍ വിജയം വേണ്ടത്ര നേടാന്‍ സാധിച്ചില്ല .

Today's Video