എ കെ സാജന്‍ സംവിധാനം ചെയ്ത് അസിഫ് അലി പ്രധാന വേഷത്തില്‍ എത്തുന്ന അസുരവിത്ത് ആവറേജ് എന്ന് റിപ്പോര്‍ട്ട്. . ഡോണ്‍ ബോസ്‌കോ എന്ന അധോലോക നായകനായാണ് അസിഫ് ഇതില്‍ വേഷമിട്ടിരിക്കുന്നത് . ഡോണ്‍ ബോസ്‌കോയെ നല്ല കുട്ടിയായി വളര്‍ത്താന്‍ ചെറുപ്രായത്തില്‍ അവനെ ഒരു അനാഥാലയത്തില്‍ അവന്റെ അമ്മ ഉപേക്ഷിക്കുന്നു. അനാധാലയ നടത്തിപ്പുകാരന്‍ (ബാബുരാജ് ) അവനെ വളര്‍ത്തി വലുതാക്കുന്നു. പിന്നീട് വൈദിക പഠനം തുടങ്ങുന്ന ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഒരു സംഭവം അവനെ അധോലോക ജീവിതത്തിലേക്ക് നയിക്കുന്നു. ഡോണ്‍ ബോസ്‌കോ ഒരു ഡോണ്‍ ആയി മാറുന്നു. അവിടെ ആണ് അസുരവിത്ത് തുടങ്ങുന്നത്.