റോണി , അഭി , സുരാജ്, അരുണ്‍ , ബിയോണ്‍, ജീവിതം ആഘോഷിക്കാനും അടിച്ചു പൊളിക്കാനും ഉള്ളതാണ് എന്ന് കരുതുന്ന െറുപ്പക്കാര്‍. എല്ലാവരും വ്യത്യസ്ത കുടുംബ സാഹചര്യങ്ങളില്‍ നിന്നും വന്നവര്‍ . ഓര്‍ക്കൂട്ടിലൂടെ ചാറ്റ് ചെയ്യുന്ന സ്വഭാവം ഉള്ള അരുണിന് ജെര്‍മനിയില്‍ നിന്നും ഒരു കൂട്ടുകാരിയെ കിട്ടുന്നു. ക്രിസ്റ്റല്‍ . ( രിമ കല്ലിങ്ങല്‍ ). ഒരിക്കല്‍ കേരളത്തിലേക്ക് അവിചാരിതമായി അവര്‍ വരുകയും, അരുണിന്റെ ഫ്ലാറ്റില്‍ താമസം ആക്കുകയും ചെയ്യുന്നു. അതിനു ശേഷം ഉണ്ടാവുന്ന സംഭവങ്ങള്‍ ആണ് സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ . ക്രിസ്റ്റല്‍ എന്തിനു കേരളത്തിലേക്ക് അവരെ കാണാന്‍ വന്നു. അതാണ് സിനിമയുടെ സസ്പെന്‍സ് .