സെക്കന്റ് ഷോ, ദുല്‍ഖറിനു മോശമില്ലാത്ത തുടക്കം

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമെന്ന നിലയില്‍ സെക്കന്റ് ഷോ റിലീസിന് മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നവാഗത സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ സെക്കന്റ് ഷോ എന്തായാലും ആ പ്രതീക്ഷ തെറ്റിച്ചില്ല. സെക്കന്റ്‌ ഷോ വ്യത്യസ്തമായ ഒരു സിനിമ എന്ന് റിപ്പോര്‍ട്ട്‌. അനുകൂല നിരൂപണങ്ങള്‍ നേടിയ സിനിമ കുറച്ചു കാലം തിയേറ്ററില്‍ പിടിച്ചു നിന്നാല്‍ ചെലവ് കുറഞ്ഞ ഈ സിനിമ നേട്ടം ഉണ്ടാക്കിയേക്കും. തുടക്കക്കാരന്റെ ചില പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ ദുല്‍ഖറിനു ഇതില്‍ കൂടുതല്‍ ഒരു തുടക്കം കിട്ടാനില്ല.

സെക്കന്‍ഡ് ഷോ ചിത്രീകരണം പൂര്‍ത്തിയായി

വയലിനുശേഷം എ.ഒ.പി.എല്‍. എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ 'സെക്കന്‍ഡ് ഷോ' ചിത്രീകരണം പൂര്‍ത്തിയായി. സംവിധാനം ശ്രീനാഥ് രാജേന്ദ്രനാണ്. ലാലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ ബിപിന്‍, അനില്‍ ആന്റോ, അനീഷ് പി., സണ്ണി, സുധീഷ് ബെറി, രതീഷ് അങ്കമാലി, സുന്ദര്‍, മിഥുന്‍ നായര്‍, വിജയകുമാര്‍, മുരളീകൃഷ്ണ, ജയരാജ് കോഴിക്കോട്, നായിക ഗൗതമി നായര്‍. നൂറ എന്നിവര്‍ക്കൊപ്പം കുഞ്ചന്‍, ബാബുരാജ്, രോഹിണി, രമാദേവി കോഴിക്കോട് തുടങ്ങിയവരും വേഷമിടുന്നു.

Today's Video